ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പ ഭക്തരാകുന്നത് എങ്ങനെ? ശബരിമലയിലെ നിലപാട് മാറ്റം സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറയണം; ഗവര്‍ണര്‍

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ശബരിമലയിലെ നിലപാട് മാറ്റം സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറയണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പ ഭക്തരാകുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു. കോഴിക്കോട് ആര്‍എസ്എസ് സംഘടിപ്പിച്ച നവരാത്രി സര്‍ഗോത്സവം പരിപാടിയിലായിരുന്നു സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ അതിരൂക്ഷ വിമര്‍ശനങ്ങള്‍.

താന്‍ ആര്‍എസ്എസുകാരനാണെന്നും അത് തുറന്ന് പറയാന്‍ മടിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ആര്‍എസ്എസ് ബന്ധം ഒരിക്കലും തള്ളിക്കളയാന്‍ തയ്യാറല്ല. തനിക്ക് എല്ലാ പദവികളും തന്നത് ആര്‍എസ്എസ് ആണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പ ഭക്തരാകുന്നത് എങ്ങനെയാണെന്ന് ഉള്‍പ്പെടെ ഗവര്‍ണര്‍ തുറന്നടിച്ചു.

ശബരിമലയിലെ നിലപാട് മാറ്റം തുറന്ന് പറയണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗുരുപൂജ ഉള്‍ക്കൊള്ളുന്ന നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ശബരിമലയിലെ ഭക്തരാണെന്ന് വരുത്താന്‍ ശ്രമിക്കുന്നു. ഉള്ളില്‍ ഭക്തിയുണ്ടെങ്കില്‍ അത് മനസ് തുറന്ന് പരസ്യമായി പറയണം. എല്ലാവരും ഇപ്പോള്‍ അയ്യപ്പ ഭക്തന്മാരാണ്. അത് അവരുടെ രാഷ്ട്രീയ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ