ജപ്തി: വീടിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ

വീട് ബാങ്ക് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് സ്വന്തം വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. തിങ്കളാഴ്ചയാണ് സെല്‍വിയുടെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്‍വി വിജയാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. ഇതിനു ശേഷം ആറു ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് സെല്‍വി പറയുന്നത്. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെ തുടര്‍ന്ന്, ഇനിയും 12 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ ഇതിനു മുമ്പ് ജപ്തിക്ക് ശ്രമിച്ചിരുന്നു. അന്ന് ജപ്തി ചെയ്ത വീടു തുറന്ന് പ്രദേശവാസികള്‍ തന്നെ
സെല്‍വിയെ അവിടെ താമസിക്കാന്‍ സഹായിക്കുകയായിരുന്നു. ഇന്നലെ വീണ്ടും ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു.

ജപ്തിയില്‍ പ്രതിഷേധിച്ച് സെല്‍വി ആദ്യം വീടിനു മുമ്പില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ബാങ്ക് അധികൃതരൊന്നും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല.  ഇവിടെ ഇവര്‍ തനിച്ചാണ് താമസമെന്നാണ് ലഭിക്കുന്ന വിവരം. സെല്‍വിയുടെ ഭര്‍ത്താവ് കുറച്ചു നാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവരുടെ മക്കള്‍ പഠനാവശ്യത്തിനായി മറ്റു സ്ഥലങ്ങളിലാണുള്ളതെന്നാണ് സൂചന.

Latest Stories

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ