ഏലം കർഷകർക്ക് പ്രതീക്ഷ: ആക്ഷൻ പ്ലാനുമായി കൃഷിവകുപ്പ്; റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

ഇടുക്കി ജില്ലയിൽ വേനൽചൂടിൽ ഏലം കൃഷി വരണ്ടുണങ്ങി നശിച്ചത് സംബന്ധിച്ച് ആക്ഷൻ പ്ലാനുമായി കൃഷിവകുപ്പ്. ആക്ഷൻ പ്ലാനിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 16ന് ജില്ലയിലെ വരൾച്ച ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ മന്ത്രി പി.പ്രസാദ് പ്രത്യേക ആക്‌ഷൻ പ്ലാൻ സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു.

പൂർണമായും ഭാഗികമായും കൃഷി നശിച്ചവർക്കുള്ള നഷ്‌ടപരിഹാരം നൽകാനുള്ള നിർദേശങ്ങൾ കൂടാതെ വരൾച്ചയെ പ്രതിരോധിക്കാനായി നടപ്പാക്കേണ്ട പദ്ധതികളും പ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനർ നിർമിക്കേണ്ട പോളിത്തീൻ, കോൺക്രീറ്റ് ജലസംഭരണികൾ, പുതുതായി നിർമിക്കേണ്ട കുളങ്ങൾ, ജലസംഭരണികൾ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ജലസേചനത്തിനായി മൈക്രോ സ്പ്രിങ്ക്ളറുകളുടെ ഉപയോഗം പരമാവധി വ്യാപിപ്പിക്കാനുള്ള നിർദേശം കൃഷി വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്.

വേനൽക്കാലത്ത് മണ്ണിലെ ചൂട് കുറയ്ക്കാൻ മൾച്ചിങ്(പുതയൊരുക്കൽ) സ്വീകരിക്കണം. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് കല്ല്, മണ്ണ് കയ്യാലകൾ നിർമിക്കുന്നതിന് മുൻഗണന നൽകണം. ഏലത്തോട്ടങ്ങളിൽ തണലിനായി നട്ടു വളർത്തുന്ന മരങ്ങൾ വേനൽ ചൂടിനെ പ്രതിരോധിക്കുമെന്നതിനാൽ കർഷകർ ഇക്കാര്യം ഉറപ്പ് വരുത്തണം. മഴക്കാലത്ത് ഇലപൊഴിക്കുന്ന ചില മരങ്ങൾ വേനൽക്കാലത്ത് കൃഷിയിടത്തെ വേനൽ ചൂടിൽ നിന്ന് സംരക്ഷിക്കും. ഇൻ്റഗ്രേറ്റഡ് ന്യൂട്രിഷ്യൻഡ് മാനേജ്മെന്റ്(ഐഎൻഎം), ഇൻ്റഗ്രേറ്റഡ് പെസ്‌റ്റ് മാനേജ്മെന്റ് എന്നിവ ഏലത്തോട്ടങ്ങളിൽ നടപ്പാക്കണമെന്നും നിർദേശമുണ്ട്.

വരൾച്ചയെ തുടർന്ന് ജില്ലയിൽ 22,311 കർഷകർക്ക് 113 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. ഒരു വർഷം ശരാശരി 800 കിലോഗ്രാം ഏലക്കായാണ് ഒരു ഹെക്‌ടറിൽ നിന്നുള്ള ഉൽപാദനം. ശരാശരി ഒരു കിലോഗ്രാം ഏലക്കായുടെ വില 1600 രൂപ വച്ച് കണക്കാക്കിയാൽ ഈ വർഷം ഏലം കർഷകർക്ക് 2,869. 17 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്