ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ആശ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടിരുന്നു. സിപിഐയും സമരം തീര്‍ക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം ആശ പ്രവര്‍ത്തകരുടെ സമരം ഇരട്ടത്താപ്പാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.

ആശ കേന്ദ്ര ആവിഷ്‌കൃത പദ്ധതി ആയതിനാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവായി നല്‍കേണ്ട തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച ഫിക്സഡ് ഇന്‍സെന്റീവ് 3,000 രൂപയില്‍ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവും നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ 7,000 രൂപയുടെ ഓണറേറിയവും മറ്റ് ഇന്‍സെന്റീവുകളുടെ വിഹിതം കൂടി നല്‍കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാര്‍ കേന്ദ്ര ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കാത്തത് ഗൂഢാലോചനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി