'മോദി സ്‌റ്റൈലിലേക്കാണ് അദ്ദേഹത്തിന്റെ നോട്ടം'; മോദി ചിന്തിക്കുന്നത് തന്നെയാണ് പിണറായിയും ചിന്തിക്കുന്നത്'; പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കെ.സി വേണുഗോപാല്‍; ഈ ബാധ്യതയെല്ലാം അടുത്ത സര്‍ക്കാരിനാണ് വരിക

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിന്തിക്കുന്നത് ഒരേ രീതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ചന്ദ്രശേഖര്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമാണ് പിണറായി വിജയന്‍ നടത്തിയതെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓര്‍മ്മിക്കേണ്ട കാര്യമാണ് ക്ഷേമപ്രവര്‍ത്തനമെന്നാണ് അവര്‍ കരുതുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മോദി സ്‌റ്റൈലിലേക്കാണ് പിണറായി വിജയന്‍ നോക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മോദി സ്‌റ്റൈലിലേക്കാണ് പിണറായി വിജയന്റെ നോട്ടം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നോക്കേണ്ടതെന്നാണ് മോദി ചിന്തിക്കുന്നത്, അത് തന്നെയാണ് പിണറായി വിജയനും ചിന്തിക്കുന്നത്.

ഇലക്ഷന്‍ വരുമ്പോള്‍ ജനങ്ങളെ കുറിച്ച് ആലോചിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നതാണ് രീതിയെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പ് വന്ന ഗവണ്‍മെന്റ് അന്ന് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. അതിന്റെ വിമര്‍ശനം വരുമ്പോള്‍ ആ വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് പേരിന് ചില വര്‍ധനകള്‍ നടത്തി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ 400 രൂപയാണ് വര്‍ധിച്ചത് അവര്‍ തന്നെ അഞ്ച് വര്‍ഷം മുമ്പ് 2500 ആക്കുമെന്ന് പറഞ്ഞയിടത്ത് 2000 വരെ എത്തിയിട്ടേ ഉള്ളു ഇതുവരേയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് 2500 ആക്കുമെന്ന് പറഞ്ഞത് അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ 2000ത്തിലാണ് എത്തിനില്‍ക്കുന്നതെന്നും കെസി പറഞ്ഞു. ഇലക്ഷന്‍ പ്രഖ്യാപിക്കാനിരിക്കുന്ന സമയത്ത് ആശമാര്‍ക്ക് കിട്ടുന്നത് അധികമായി കിട്ടുന്നത് 31 രൂപയാണെന്നും ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാള്ള തന്ത്രമീണെന്നും അത് ജനങ്ങള്‍ക്ക് വ്യക്തമായി മനസിലാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കാരണം ഇതിന്റെ ബാധ്യതകളെല്ലാം വരാന്‍ പോകുന്നത് അടുത്ത സര്‍ക്കാരിന്റെ മുകളിലേക്കാണെന്നും കെസി ചൂണ്ടിക്കാട്ടി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'