ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു; ബല്‍റാമിനെതിരെ പരാതി നല്‍കിയത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെപിസിസി ഉപാധ്യക്ഷന്‍ വി.ടി. ബല്‍റാമിനെതിരെ പരാതി നല്‍കിയ കൊല്ലം സ്വദേശി അഡ്വ. G  സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കെഎസ്‌യുവിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെത്തിയ മധു കൊല്ലം ഫാത്തിമ മാതാ കോളേജില്‍ കെഎസ്‌യുവിന്റെ ചെയര്‍മാനായിരുന്നു.

വി ടി ബല്‍റാമിന്റെ പോസ്റ്റ് അത്രമേല്‍ തനിക്ക് വേദനയുണ്ടാക്കി എന്നാണ് മധു പറയുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പലര്‍ക്കും ബല്‍റാമിന്റെ പോസ്റ്റില്‍ അമര്‍ഷമുണ്ട്. കാരണം അവരൊക്കെ വിശ്വാസികളാണ്. അവരോടൊക്കെ താന്‍ സംസാരിച്ചിരുന്നു എന്നും മധു വ്യക്തമാക്കി.

മധുവിന്റെ പരാതിയില്‍ കൊല്ലം അഞ്ചാലംമൂട് പൊലീസാണ് ബല്‍റാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബല്‍റാം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് മധുവിന്റെ പരാതി. സൈബര്‍ കുറ്റം ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ എഴുതിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടര്‍ന്നുള്ളതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഹനുമാന്‍, ശിവന്‍ എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു