ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി ഹൈക്കോടതി; പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദാക്കി. നടപടി പുനഃപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. ലാബുടമകളുമായി ചര്‍ച്ച നടത്തി ഇരു കൂട്ടര്‍ക്കും യോജിക്കാവുന്ന വിധത്തില്‍ പുതിയ നിരക്ക് നിശ്ചയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സ്വകാര്യ ലാബുടമകള്‍ നല്‍കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.

തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചതെന്നും സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നുമായിരുന്നു സ്വകാര്യ ലാബുടകളുടെ വാദം.

സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനുള്ള നിർദ്ദേശവും കോടതി റദ്ദാക്കി. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ നിരക്ക് കുറവാണന്നും നഷ്ട്ടമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ