മുഖ്യമന്ത്രി ചരടുവലികള്‍ നോക്കികണ്ട് ഹൈക്കമാന്‍ഡ്; പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദേശം; ഖാര്‍ഗെ നേതാക്കളെ വിളിച്ചു

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പില്‍ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും വടംവലികളും നിരീക്ഷിച്ച് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. വോട്ടെണ്ണലിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയില്‍ നേതാക്കളുടെ അനുയായികള്‍ തമ്മിലുള്ള ‘പോസ്റ്റര്‍, കമന്റ് യുദ്ധം’ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയതോടെ ഹൈക്കമാന്‍ഡ് അതീവ ജാഗ്രതയിലാണ്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചും ചില നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി ആരും നീങ്ങരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അടക്കം നിലപാട്.

മെയ് 4ന് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തി എം.എല്‍. എമാരുടെ അഭിപ്രായം തേടും. അതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.

Latest Stories

ട്രംപ് പറഞ്ഞത് പച്ചക്കള്ളം, സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം

യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നു, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി; ആരുടേയും പക്ഷം പിടിക്കില്ല

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ

ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി മികവിൽ പല പ്രമുഖ താരങ്ങളെയും പിന്നിലാക്കി ശ്രേയസ് അയ്യർ

അയ്യർ ദി ഫയർ; ഗില്ലിനെയും സൂര്യകുമാറിനെയും മാറ്റി ശ്രേയസിനെ ഇന്ത്യൻ നായകനാകണമെന്ന് ആരാധകർ

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി