കുഫോസിന്റെ ലേഡീസ് ഹോസ്റ്റലില്‍ ഒളിക്യാമറ; പ്രതിയെ പിടികൂടാതെ പൊലീസ്, സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍

കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ക്യാമറ വെച്ചയാളെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. കേസിലെ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.

ബുധനാഴ്ചയ്ക്കകം പ്രശനപരിഹാരം ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ വെള്ളിയാഴ്ചയാണ് ഒളിക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട് ഒച്ചവെച്ചപ്പോള്‍ ഒളിക്യാമറ വച്ചയാള്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ നോക്കിനില‍ക്കെയാണ് ഓടി രക്ഷപെട്ടത്.

അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നത്. വിദ്യാര്‍ഥി യൂണിയന്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പനങ്ങാടുള്ള കുഫോസിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ സമരം നടത്താനാണ് ആലോചന.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ