കണ്ണൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്ടര്‍ നിരീക്ഷണം; കൊട്ടിയൂരിലേക്കുള്ള നീക്കം തടയാന്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിച്ചു

കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസിന്റെ ഹെലികോപ്ടര്‍ നിരീക്ഷണം. സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിലാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ഇന്നലെ രാത്രി നടത്തിയത്. ആറളം-കൊട്ടിയൂര്‍ വനമേഖലകളില്‍ ഇരിട്ടി എ.എസ്.പി തപോഷ്ബസു മതാരിയുടെ നേതൃത്വത്തിലായിരുന്നു ആകാശ നിരീക്ഷണം.

മാനന്തവാടി-തലപ്പുഴ കമ്പമലയില്‍ ദിവസങ്ങള്‍ക്കുമുമ്പ് വനവികസന കോര്‍പറേഷന്‍ ഡിവിഷന്‍ ഓഫിസ് അടിച്ചു തകര്‍ത്തതോടെയാണ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയത്. ഏതാനും ദിവസംകൂടി വനാതിര്‍ത്തി മേഖലകളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

വയനാട് തലപ്പുഴ-കമ്പമല പ്രദേശങ്ങളില്‍നിന്ന് മാവോവാദികള്‍ ആറളം, കൊട്ടിയൂര്‍ മേഖലകളിലേക്ക് കടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ഇവര്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തണ്ടര്‍ബോള്‍ട്ട് സേനയെയും വിന്യസിച്ചു.

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം