സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് നിലവിൽ ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.