ഇടുക്കി ജില്ലയിൽ കനത്ത മഴ; പൊൻമുടിക്ക്‌ പിന്നാലെ കല്ലാർകുട്ടി ഡാമും തുറക്കുന്നു

ഇടുക്കി ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി ഡാം തുറക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇതിനാൽ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. 455.00 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 456.60 മീറ്റർ ആണ്.

കനത്ത മഴയെ തുടർന്ന് പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് തുറന്നിരുന്നു. കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ തുലാവർഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.

ഉത്തരവ്

കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ തുലാവർഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാലും (നിലവിലെ ജലനിരപ്പ് 455.00 മീറ്റർ, പരമാവധി ജലനിരപ്പ് 456.60 മീറ്റർ) ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും, 12-11-2025 ഉച്ചക്ക് 1.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് പരാമർശം (1) പ്രകാരം എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പരാമർശം (1) അപേക്ഷ, 2024 ലെ ഓറഞ്ച് ബുക്കിലെ നിർദ്ദേശങ്ങൾ എന്നിവ പരിഗണിച്ചും, ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, 12-11-2025 ഉച്ചക്ക് 1.00 മണി മുതൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യൂമെക്സ് വരെ ജലം ഒഴുക്കിവിടുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!