സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത് രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മലയോര പ്രദേശങ്ങളിൽ ഒഴികെ ചൂട് അതികഠിനമാകുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം ജനങ്ങൾക്ക് കഠിനമായ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം എന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Latest Stories

മോദിയുടെ ചട്ടലംഘനത്തില്‍ മിണ്ടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരാതിയില്‍ മൗനം പാലിച്ച് ഗ്യാനേഷ് കുമാറും കൂട്ടരും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും സിപിഐയും

സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്; ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍

ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; പിതാവിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിൽ

കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ അന്തിമ പോളിങ് ശതമാനം നല്‍കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍

ഇന്നും മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിക്കും; ഭീഷണിയുമായി ട്രംപ്; ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് മറുപടി

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും; പ്രതിനിധികളെ അയക്കാതെ ഇറാന്‍

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ

100-ന്റെ തിളക്കത്തിൽ തിലക്; വിജയപാതയിൽ മുംബൈ ഇന്ത്യൻസ്