കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു; കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു പരുക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മര്‍ദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വന്ദേ ഭാരത് ട്രെയിനില്‍ പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇതേ ട്രെയിനില്‍ പോകാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും എത്തിയിരുന്നു. സ്പീക്കര്‍ ആദ്യം പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. ആരോഗ്യമന്ത്രി എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. മന്ത്രിയെ തടഞ്ഞുനിര്‍ത്തിയായിരുന്നു പ്രതിഷേധം.

സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിനു ശേഷം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കണ്ണൂരില്‍ വ്യാപകമായി വീണാ ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതിഷേധവുമായെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകരെത്തിയത്.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”