'ആരോഗ്യമന്ത്രി നാണവും മാനവും ഇല്ലാതെ വാചക കസർത്ത് നടത്തുന്നു, രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല'; കെ മുരളീധരൻ

ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥാനം രാജിവെച്ച് വാർത്ത വായിക്കാൻ പോകണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കസർത്ത് നടത്തുകയാണെന്ന് പറഞ്ഞ കെ മുരളീധരൻ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നും കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിലും കെ മുരളീധരൻ പ്രതികരിച്ചു.

വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെയെന്ന് കെ മുരളീധരൻ പറഞ്ഞു. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു. ഒരു ജീവന് 10 ലക്ഷമാണോ വില എന്ന് ചോദിച്ച കെ മുരളീധരൻ ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കാസർത്ത് നടത്തുകയാണ്. രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല.ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിൽ ആണ്. ആരോഗ്യ മന്ത്രി രാജി വച്ച് വാർത്ത വായിക്കാൻ പോകണമെന്നും മുരളീധരൻ ആവർത്തിച്ചു. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടത്. വീണ ജോർജിനെ സംരക്ഷിക്കാൻ സമരം നടത്തട്ടെ. പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത് ജയരാജൻമാരാണ്. രണ്ടു കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി