ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീനയെ സ്ഥലം മാറ്റിയ സംഭവത്തിൽ സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ഡോക്ടർ റീന നൽകിയ ഹർജിയിലാണ് നടപടി. ആരോഗ്യവകുപ്പ്‌ ഡയറക്‌ടറെ മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സർക്കാരിനോട്‌ ആലോചിക്കാതെ ഡയറക്‌ടർ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട്‌ സഹകരിക്കാത്തവരെയും തുരപ്പൻ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ വിഷയത്തിൽ പ്രതികരിച്ചത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്തതോടെ ആരോ​ഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്.മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിർത്തിരുന്നു. ഡയറക്‌ടറായ റീനയെ തടഞ്ഞുവച്ച്‌ ഉത്തരവിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്നാണ്‌ കാലാവധി അവസാനിച്ചെന്നും പകർച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ച്‌ പുറത്താക്കിയത്‌.

എന്നാൽ, രണ്ടര ദിവസത്തെ അവധിമാത്രം ആവശ്യപ്പെട്ട്‌ റീന അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്ത്‌ പുറത്തുവന്നു. അതേസമയം കോടതിക്ക് നന്ദി പറഞ്ഞു ഡോക്ടർ റീന രംഗത്തെത്തി. നിയമവ്യവസ്ഥയ്ക്ക് നന്ദിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോക്ടർ റീന പറഞ്ഞു. ഇന്നത്തെ ദിവസം ഡോക്ടർ അസീനയ്ക്ക് സമർപ്പിക്കുന്നു എന്ന് ഡോക്ടർ റീനയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ഡിഎച്ച്എസിനെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനാണ് നിയമവ്യവസ്ഥയ്ക്ക് അവർ നന്ദി അറിയിച്ചു.

Latest Stories

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'2019ലെ വീഴ്ച 2025ലും ആവർത്തിച്ചു, പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ച പറ്റി'; ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി