15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയത് ഓർമവന്നത് മദ്യലഹരിയിൽ, പിന്നാലെ തർക്കം; 54കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കൊലപാതകം. തൃശ്ശൂരിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി ക്രിമിനൽ കേസ് പ്രതി. പൊന്നൂക്കര സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു ( 38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. 15 വർഷം മുൻപ് സഹോദരിയെ കളിയാക്കിതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

15 വർഷം മുൻപ് വിഷ്‌ണു തൻ്റെ സഹോദരിയെ കളിയാക്കിയത് മദ്യലഹരിയിലിരിക്കെ സുധീഷിന് ഓർമ വന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി വിഷ്‌ണു സുധീഷിന്റെ തല ഭിത്തിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയും മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തുകയും ചെയ്‌തു. പരിക്കേറ്റ സുധീഷിനെ ഇന്നലെ വൈകിട്ട് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് സുധീഷ് മരണപെടുന്നത്. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസം. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിലായിരുന്നു കൊലപാതകം. പൊലീസിനെ വിളിച്ചറിയിച്ചതും സുകുമാരനാണ്. സംഭവത്തിൽ പ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം