'പേര് മാറ്റി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കൂ'; ഉച്ചഭക്ഷണ കുടിശികയിൽ സർക്കാരിന് ഹെക്കോടതിയുടെ വിമർശനം

സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നത്? കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കൂ എന്നും കോടതി പറഞ്ഞു. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശികയുടെ 50% കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 81 കോടി 73 ലക്ഷം രൂപയാണ് വിതരണം ചെയ്യുക.

163 കോടി രൂപയുടെ കുടിശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയത് എന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ