'രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ദിവ്യയോ മറ്റ് ഐഎഎസുകാരോ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ കമ്മികള്‍ ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കുമോ'; ചോദ്യവുമായി ഹരീഷ് വാസുദേവന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ സിവില്‍ സര്‍വീസുകാരുടെ പുകഴ്ത്തലിനു മാത്രമാണൊ തിരിച്ചുള്ള വിമര്‍ശനത്തിനും ഈ സംരക്ഷണം ഉണ്ടാകുമോയെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അയാളുടെ കീഴില്‍ ജോലി ചെയ്ത അനുഭവം വെച്ച് ദിവ്യയോ മറ്റേതെങ്കിലും ഐഎഎസ് കാരനോ കാരിയോ അയാളെ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ ഇതേ നിലപാട് ആയിരിക്കുമോ ഈ കമ്മികള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന് അദേഹം ചോദിച്ചു.

സിവില്‍ സര്‍വന്റ്‌സിന്റെ അഭിപ്രായത്തിനു ഇതേ സ്വാതന്ത്ര്യമുണ്ടാവുമോ?? അതോ അപ്പോള്‍ ”സിവില്‍ സര്‍വന്റ്‌സ് പാലിക്കേണ്ട പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി, സോഷ്യല്‍ മിഡിയ മര്യാദകള്‍, ചട്ടലംഘനം” എന്നിവയെപ്പറ്റി സ്റ്റഡി ക്ലാസ് ഉണ്ടാകുമോ? ഒന്ന് അറിഞ്ഞിരിക്കാനാണെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദിവ്യ ഐഎഎസിന്റെ കെകെആര്‍ പുകഴ്ത്തല്‍ വിവാദം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. സ്വതന്ത്ര വ്യക്തി എന്ന നിലയില്‍ അതവരുടെ അവകാശമാണെന്നും അതില്‍ തെറ്റില്ലെന്നും ചില സിപിഎം അനുകൂലികള്‍. ശബരീനാഥന്റെ ഭാര്യ ആയതുകൊണ്ട് ഭര്‍ത്താവ് അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും ചില കോണ്‍ഗ്രസ് അനുകൂലികള്‍.

എന്റെ സംശയം ഇതാണ്. കെ.കെ രാഗേഷ് നേതൃഗുണം ഇല്ലാത്ത ആളാണ് എന്നാണവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നതെങ്കില്‍ ഇതേ മൗലികാവകാശ വാദം ആ കമ്മികള്‍ക്ക് ഉണ്ടാകുമായിരുന്നോ? രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാ സെക്രട്ടറിമാരെ നിയമിക്കുമ്പോള്‍ സിവില്‍ സര്‍വീസുകാരുടെ പുകഴ്ത്തലിനു മാത്രമാണൊ തിരിച്ചുള്ള വിമര്‍ശനത്തിനും ഈ സംരക്ഷണം ഉണ്ടാകുമോ?.

ബിജെപിയുടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രി എന്ന നിലയില്‍ അയാളുടെ കീഴില്‍ ജോലി ചെയ്ത അനുഭവം വെച്ച് ദിവ്യയോ മറ്റേതെങ്കിലും ഐഎഎസ് കാരനോ കാരിയോ അയാളെ പുകഴ്ത്തി പോസ്റ്റ് ഇട്ടാല്‍ ഇതേ നിലപാട് ആയിരിക്കുമോ ഈ കമ്മികള്‍ ഉയര്‍ത്തിപ്പിടിക്കുക?? സിവില്‍ സര്‍വന്റ്‌സിന്റെ അഭിപ്രായത്തിനു ഇതേ സ്വാതന്ത്ര്യമുണ്ടാവുമോ?? അതോ അപ്പോള്‍ ”സിവില്‍ സര്‍വന്റ്‌സ് പാലിക്കേണ്ട പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി, സോഷ്യല്‍ മിഡിയ മര്യാദകള്‍, ചട്ടലംഘനം” എന്നിവയെപ്പറ്റി സ്റ്റഡി ക്ലാസ് ഉണ്ടാകുമോ?? ഒന്ന് അറിഞ്ഞിരിക്കാനാണ്.

ഭാര്യയെ നിലയ്ക്ക് നിര്‍ത്താനുള്ള ഉപദേശം ശബരിക്ക് നല്‍കുന്ന ചില കൊങ്ങികളുടെ നിലവാരമോര്‍ത്ത് സഹതപിക്കുകയെ വഴിയുള്ളൂ. ഒരു വീട്ടിലെ ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും ഒരേ രാഷ്ട്രീയാഭിപ്രായമോ രാഷ്ട്രീയ വിശ്വാസമോ ഉണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ജീവിത പങ്കാളിയുടെ രാഷ്ട്രീയ അഭിപ്രായം വ്യത്യസ്തമെങ്കിലും അത് പുലര്‍ത്താനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് ഒപ്പം നില്‍ക്കുക എന്നതാണ് പങ്കാളിക്ക് ചെയ്യാനുള്ളത്. അല്ലാതെ അവനവന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല.

മുദ്രാവാക്യത്തില്‍ നിങ്ങള്‍ വിളിക്കുന്ന ‘ജനാധിപത്യം’ സ്വന്തം വീട്ടില്‍ ശീലമില്ലാത്തതിന്റെ കുഴപ്പമാണ് നിങ്ങള്‍ക്ക്. ശബരി ശബരിയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദിവ്യ ദിവ്യയുടെയും. രണ്ട് വ്യക്തികള്‍ ആണ്, അത്രേയുള്ളൂ.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു