നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം വേണം; പൊലീസ് നിയമ ഭേ​ദ​ഗതിക്ക് എതിരെ അഡ്വ. ഹരീഷ് വാസുദേവൻ

പൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന വാക്ക് പോരെന്നും പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരിണം.

നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം വേണം, ഗവർണർക്ക് ഫയൽ പോണം. പിൻവലിച്ചു ഗസറ്റിൽ വിജ്ഞാപനം വേണം.

ഹൈക്കോടതിയിൽ കേസുണ്ട്. അതിൽ സത്യവാങ്മൂലം കൊടുത്താലും താത്കാലികമായി മാത്രമേ തടി രക്ഷപ്പെടുത്താനാകൂ എന്നും ​ഹരീഷ് കുറിച്ചു.

https://www.facebook.com/harish.vasudevan.18/posts/10158956721997640

എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ എന്നും ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

സൈബര്‍ ആക്രമണങ്ങളും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്