തിരുവനന്തപുരത്ത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് തീപിടിച്ചു; ജീവനക്കാരന്‍ വെന്തുമരിച്ചു

തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ്വെയര്‍ കടയ്ക്ക് തീപിടിച്ച് കടയിലെ ജീവനക്കാരന്‍ വെന്തുമരിച്ചു. എ.എന്‍ പെയിന്റ്‌സ് എന്ന നാലുനിലക്കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. വെമ്പായം ജങ്ഷനിലെ എ.എന്‍ പെയിന്റ്‌സ് എന്ന കടയ്ക്കാണ് രാത്രി 7.30 യോടെ തീ പിടിച്ചത്. കടയ്ക്ക് ഉള്ളില്‍ ചെറിയ തീ ഉണ്ടാകുന്നത് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.

അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു എങ്കിലും പെയ്ന്റിന് തീ പിടിച്ചതിനാല്‍ വിഫലമായി. വെല്‍ഡിങ് പണിനടന്നിരുന്ന താഴത്തെ നിലയില്‍ നിന്നുംതീപ്പൊരി പടര്‍ന്നുവെന്നാണ് നിഗമനം.

നാലു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജീവനക്കാരന്‍ ചിറമുക്ക് സ്വദേശി നിസാമുദീന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിച്ച് നാല് നിലയുളള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്തോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.

പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മന്ത്രി ജി ആര്‍ അനില്‍, ജില്ലാ കലക്ടര്‍, റൂറല്‍ എസ് പി എന്നിവര്‍ സ്ഥലത്തെത്തിയാണ്രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.10 ലേറെ ഫയര്‍ യൂണിററുകള്‍ മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. . അപകട സാധ്യത കണക്കിലെടുത്ത് എം സി റോഡ് വഴിയുള്ള ഗതാഗതം തടഞ്ഞു. 3 വനിതകള്‍ ആറു പേര്‍ കയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ ഇറങ്ങിയോടിയപ്പോള്‍ നിസാമുദീന്‍ മൂന്നാം നിലയില്‍ കുടുങ്ങി പോകുകയായിരുന്നു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!