ബസില്‍ വെച്ച് ഉപദ്രവിച്ചു; പ്രതിയെ ടൗണിലൂടെ ഓടിച്ചു പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച് യുവതി

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് അതിക്രമം കാണിച്ചയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ധീരമായി പിടികൂടിയത്. മാണിയാട്ട് സ്വദേശി രാജീവന്‍ (52) ആണ് അറസ്റ്റിലായത്.

കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത്. സ്വകാര്യ ബസ് സമരമായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ തിരക്കായിരുന്നു. നീലീശ്വരത്ത് വെച്ചാണ് ഷര്‍ട്ടും ലുങ്കിയും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്.

ഇതോടെ യുവതി പല തവണ അയാളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഉപദ്രവം തുടരുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാര്‍ ആരും തന്നെ പ്രതികരിച്ചില്ല. തുടര്‍ന്ന് ആരതി പിങ്ക് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെ ആരതിയും ഇയാളെ പിടിക്കാന്‍ പിറകേ ഓടി. പ്രതി രക്ഷപ്പെട്ടാല്‍ പരാതിക്കൊപ്പം നല്‍കാന്‍ ഫോട്ടോയും എടുത്തുവെച്ചിരുന്നു.

ഇതിനിടെ രക്ഷപ്പെടാനായി പ്രതി ലോട്ടറിക്കടയില്‍ കയറി നിന്നു. ആരതി സമീപത്തുള്ള മറ്റ് കടക്കാരോട് വിവരം പറഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് ഇയാളെ പിടികൂടി തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി രാജീവനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കാഞ്ഞങ്ങാട് നെഹ്റു കോളജില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് ആരതി ബിരുദപഠനം പൂര്‍ത്തിയാക്കിയത്. എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു ആരതി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ