മാധ്യമങ്ങളെ കണ്ടതോടെ വന്ന വാഹനത്തില്‍ മുങ്ങി ബിജെപി വൈസ് പ്രസിഡന്റ്; പാതിവില തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ എ എന്‍ രാധാകൃഷ്ണന്‍; നടത്തിയത് 42 കോടിയുടെ ഇടപാടുകള്‍

കോടികളുടെ പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ബിജെപി വൈസ് പ്രസിഡന്റ് മാധ്യമങ്ങളെ കണ്ടതോടെ മുങ്ങി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.എന്‍. രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതോടെ എത്തിയ വാഹനത്തില്‍ തന്നെ കടന്നുകളയുകയായിരുന്നു.

എ.എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തുന്ന സമയത്ത് മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എ. അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

തൊട്ടുപിന്നാലെ കാര്‍ റിവേഴ്സെടുത്ത് അദ്ദേഹം അവിടെ നിന്ന് മടങ്ങുകയായിരുന്നു. കൃത്യസമയത്തുതന്നെ അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെത്തിയിരുന്നു.

മുഖ്യപ്രതി അനന്തുകൃഷ്ണനുമായി എ എന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ സൈന്‍ സൊസൈറ്റി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന് നോട്ടീസ് അയച്ചത്.

അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ ‘സൈന്‍’ 42 കോടി രൂപ നല്‍കിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതായി അനന്തുകൃഷ്ണന്റെ മൊഴിയുണ്ട്. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കം മുതല്‍ അനന്തു കൃഷ്ണനുമായി രാധാകൃഷ്ണന്‍ സഹകരിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്