ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയപ്പോൾ മാധ്യമങ്ങൾ, കാര്‍ റിവേഴ്‌സെടുത്ത് എഎന്‍ രാധാകൃഷ്ണന്‍; പാതിവില തട്ടിപ്പുകേസിൽ ഹാജരാകാതെ മടങ്ങി

പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ബിജെപി വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടതോടെ മടങ്ങിപ്പോയി. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് രാധാകൃഷ്ണനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് രാധാകൃഷ്ണന്‍ എത്തിയത്.

എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തുന്ന സമയത്ത് മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എ അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

ഇത് കണ്ട രാധാകൃഷ്ണന്‍ ഉടൻ തന്നെ കാര്‍ റിവേഴ്‌സെടുത്ത് അവിടെ നിന്ന് മടങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട കൃത്യസമയത്തുതന്നെ രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെത്തിയിരുന്നു.

Latest Stories

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !

ഇന്ത്യ ധര്‍മ്മശാലയല്ല, അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ല; ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

'ഭാവിവധുവിനെ കണ്ടെത്തി, പ്രണയ വിവാഹമായിരിക്കും'; നടൻ വിശാൽ വിവാഹിതനാകുന്നു, വധു നടി?

'തുർക്കിയുടെ മധുരം ഇന്ത്യയിൽ അലിയില്ല'; തുർക്കിയിൽ നിന്നുള്ള ബേക്കറി, മിഠായി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ

IPL 2025: വിരാട് കോഹ്‌ലിയുടെ ആ ഐക്കോണിക്‌ ഷോട്ട് കളിച്ച് രാഹുല്‍, ആരാധകര്‍ കയ്യടിച്ചുനിന്നുപോയ നിമിഷം, മനോഹരമെന്ന് സോഷ്യല്‍ മീഡിയ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാം; തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി

IPL 2025: എല്ലാംകൂടി എന്റെ തലയില്‍ ഇട്ട് തരാന്‍ നോക്കണ്ട, രാജസ്ഥാന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് കാരണം അതാണ്, താരങ്ങളെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ദ്രാവിഡ്

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് ക്രൂരത; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, അന്വേഷണത്തിന് ഉത്തരവിട്ടു

സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി; വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി