ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ ഉദ്യോഗസ്ഥനായ എസ്. സന്ദീപ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

രാഷ്ട്രീയ പ്രേരിതമായാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്നാണ് പ്രതികൾ കോടതിയിൽ ഉന്നയിക്കുന്ന പ്രധാന വാദം. Z+ സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന കൃത്യനിർവഹണം മാത്രമാണ് തങ്ങൾ ചെയ്തതെന്നും അതിനാൽ അറസ്റ്റ് തടയണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നു. രാവിലെ 11 മണിയോടെയാകും കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കുക.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് പരാതിക്കാരുടേയും ദൃക്‌സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Latest Stories

നഗരങ്ങളുടെ കേരളത്തിനായി ഭരിക്കുമ്പോൾ മറക്കപ്പെടുന്ന ജനങ്ങളുടെ കേരളം; ഗ്രാമങ്ങളെ ഉപേക്ഷിച്ച മന്ത്രിസഭ

ഹരിപ്പാട് ആർത്തവവേദനയെന്നു പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ 19കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

'മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം'; ഹൈക്കോടതിയുടെ നിർണായക വിധി, ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് അയക്കും

അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി, അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

മുനമ്പം ഭൂമി: ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനെന്ന് വഖഫ് ബോര്‍ഡ്; പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ലിംഗനീതി, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, ഡിജിറ്റൽ ഉൾക്കൊള്ളൽ എന്നിവ കേന്ദ്രീകരിച്ച കേരളത്തിന്റെ പുതിയ വയോജന നയത്തിന്റെ ആവശ്യകത

നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്

വി ഡി സതീശന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; നിർമല സീതാരാമനെയും കാണും

പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകരുടെ തെരുവ് യുദ്ധം; പൊലീസ് ലാത്തി വീശിയിട്ടും പിന്തിരിയാതെ പ്രവർത്തകർ