ഫാസിസ്റ്റ്‌ ഭരണകൂടത്തിന്റെ അജണ്ടക്ക് മുമ്പിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ മതേതര സമൂഹം: എം.കെ മുനീർ

ഡൽഹിയിൽ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പോലീസ് പുറത്തിറക്കിയ കുറ്റപത്രത്തിന് പിന്നില്‍ ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എം കെ മുനീര്‍. ഫാസിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും. മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ എന്നും എം.കെ മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു.

എം.കെ മുനീറിന്റെ കുറിപ്പ്:

വടക്ക്-കിഴക്കൻ ഡൽഹി കലാപ കേസിൽ സിതാറാം യെച്ചൂരി ,യോഗേന്ദ്ര യാദവ് ,ജയതി ഘോഷ്,പ്രൊഫസർ അപൂർവാനന്ദ്,രാഹുൽ റോയ് ,മതീൻ അഹമ്മദ്,അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഡൽഹി പോലീസ് കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത് ‌ഫാഷിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നിദർശനമാണ്.

ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഡൽഹി പോലീസ്.മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ.

ഇത്തരം നീക്കങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല; അടിച്ചമർത്തൽ രീതികൾ കൊണ്ട് വിവേചന നിയമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളർത്താമെന്ന, ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ അജണ്ടക്ക് മുൻപിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലർ സമൂഹം !

https://www.facebook.com/mkmuneeronline/posts/3236891579759254

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ