വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്ഡ കേരളം രാജ്യത്ത് മുന്‍നിരയിലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഇനി വോട്ടിംഗില്‍ 70-80 ശതമാനത്തില്‍ നിന്ന് നൂറിലേക്ക് കൂടി എത്തണം

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്‌കരണം തുടങ്ങി വിവിധ മേഖലകളില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഇനി വോട്ടിങ്ങില്‍ 70-80 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനത്തിലേക്ക് എത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. ധര്‍മ്മം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പരിഷ്‌കരണം തുടങ്ങിയ ആധുനിക മേഖലകളില്‍ കേരളം എപ്പോഴും മുന്‍നിര സംസ്ഥാനമായി കണക്കാക്കപ്പെടുന്നുവെന്നും രാജേന്ദ്ര ആര്‍ലേക്കര്‍ വിശദീകരിച്ചു. ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ കേരളം രാജ്യത്തിനു നേതൃത്വം നല്‍കിയിട്ടുണ്ടെന്നുമ സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങള്‍ മികച്ച ഫലം നല്‍കിയിട്ടുണ്ടെന്നും നമ്മുടെ പാരമ്പര്യവും ആധുനികവല്‍ക്കരണവും ഒരുമിച്ച് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും സമൂഹത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കുകയും വോട്ട് ചെയ്യുകയും വേണമെന്നും ഇത്തവണ കേരളം 100 ശതമാനം വോട്ടിങ്ങിലേക്ക് നീങ്ങണമെന്നും ആര്‍ലേക്കര്‍ പറഞ്ഞു.കേരളത്തിലുള്ളവരും കേരളത്തിനു പുറത്തുള്ള മലയാളികളും സംസ്ഥാനത്തെത്തി അവരവരുടെ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. വോട്ടിങ് എന്നത് നമ്മുടെ എല്ലാവരുടേയും അവകാശമാണ്. കഴിഞ്ഞ ദിവസം വോട്ടേഴ്‌സ് ദിനമായിരുന്നു. വോട്ടിങ്ങില്‍ കേരളം മാതൃകയാകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു

”അടുത്ത തലമുറയില്‍ നിന്നും ഭാവി നേതാക്കളില്‍ നിന്നും രാഷ്ട്രത്തിനു വലിയ പ്രതീക്ഷകളുണ്ട്. ശക്തമായ സാംസ്‌കാരിക അടിത്തറയിട്ട മുന്‍തലമുറ നേതാക്കളോടും പരിഷ്‌കര്‍ത്താക്കളോടും സംസ്ഥാനം കടപ്പെട്ടിരിക്കുന്നു. കാര്‍ഷിക, വ്യവസായിക, വിദ്യാഭ്യാസ പരിഷ്‌കരണങ്ങളില്‍ കേരളം വീണ്ടും വഴി കാണിച്ചിരിക്കുന്നു. കേരളം 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. ഈ രംഗത്ത് മുന്നേറ്റം തുടരുകയും മറ്റ് മേഖലകളില്‍ മികവ് പുലര്‍ത്താന്‍ ശ്രമിക്കുകയും വേണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി