മുഖ്യമന്ത്രിക്കുള്ള ഗവര്‍ണറുടെ കത്ത്; നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയനുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു എന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യു.ജി.സി മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഗവര്‍ണറുടെ കത്ത് എന്നും വി.എം സുധീരൻ പറഞ്ഞു.

എന്നെ മാറ്റി മുഖ്യമന്ത്രിതന്നെ ‘ചാന്‍സലറായിക്കൊള്ളൂ’ എന്ന് ഗവര്‍ണര്‍ക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിത്.

ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തണം. വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ സര്‍വ്വ നടപടികളും റദ്ദാക്കുകയും വേണം. അര്‍ഹതയില്ലാത്തവരെ സര്‍വ്വകലാശാലാ ഉന്നത തലങ്ങളില്‍ തിരികിക്കയറ്റാനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നടപടികളും പിന്‍വലിച്ചേ മതിയാകൂ എന്നും സുധീരൻ കൂട്ടിച്ചേർത്തു.

Latest Stories

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും