'പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരം, എളുപ്പത്തില്‍ പിന്മാറാന്‍ സാധിക്കില്ല'; കെ സുരേന്ദ്രൻ

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ നിന്നും പിന്മാറാനുള്ള സർക്കാർ തീരുമാനം പിണറായി വിജയന്‍ ഗവൺമെന്റിനുള്ള തിരിച്ചടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമാണെന്ന് വിമർശിച്ച കെ സുരേന്ദ്രൻ ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

പദ്ധതിയിൽ നിന്നും അങ്ങനെ എളുപ്പത്തില്‍ സര്‍ക്കാരിന് പിന്മാറാന്‍ സാധിക്കുമോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു. പിഎംസിയുടെ എംഒയുവില്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പിന്മാറാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന് പിന്മാറാനുള്ള ഒരു ഓപ്ഷന്‍ ഉണ്ട് എന്ന് തോന്നുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എന്‍ഇപിയെ സംബന്ധിച്ച് ഞാന്‍ പഠിച്ചു. ഇതില്‍ അപാകതയൊന്നുമില്ല. ഇതിനകത്ത് തെറ്റിദ്ധാരണാജനകമായിട്ടുള്ള ഒരു കാര്യവുമില്ല. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ മുന്നോട്ട് നയിക്കാന്‍ പറ്റുന്ന ഒരു പദ്ധതിയാണെന്ന് മനസ്സിലാക്കിയിട്ടാണ് സര്‍ക്കാര്‍ അതില്‍ ഒപ്പുവച്ചിരിക്കുന്നത്. മാത്രമല്ല, 2024ല്‍ തന്നെ സര്‍ക്കാര്‍ കൃത്യമായിട്ട് സമ്മതപത്രം നേരത്തെ അറിയിച്ചതാണ്. പിഎം ശ്രീയുടെയും എന്‍ഇപിയുടെയും ഭാഗമായിട്ടുള്ള നിരവധി പദ്ധതികള്‍ ഇതിനോടകം കേരളത്തില്‍ നടപ്പാക്കുന്നുമുണ്ട്. അപ്പോള്‍, ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം സ്വന്തം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയായിട്ടുള്ള ഒരു പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്ന് പറയുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എല്ലാകാര്യങ്ങളിലും ഉറച്ച നിലപാടുള്ള സര്‍ക്കാരാണ്, എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് പോകുന്ന സര്‍ക്കാരാണ് എന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ ഗവണ്‍മെന്റിനുള്ള തിരിച്ചടിയാണിത്. പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐഎമ്മിന് കാര്യങ്ങള്‍ ബോധ്യമായി എന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ