ഗുണ്ടാ തലവന്‍ ഷമീം പിടിയില്‍; 15ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഷമീം അറസ്റ്റിലായി. പൊന്നാനി സ്വദേശിയായ ഇയാള്‍ 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഷമീം ലഹരി മാഫിയയുടെ തലവന്‍ കൂടിയാണെന്ന് പൊലീസ് പറയുന്നു. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റിലെ പ്രധാനിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്ക് എതിരെ നടപടി ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഷമീം അറസ്റ്റിലായത്. പൊന്നാനിയിലെ കര്‍മ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചു പറി നടത്തുന്നതാണ് ഇയാളുടെ ഹോബി. ചെറുപ്പക്കാര്‍ക്ക് ന്യൂ ജെന്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നതും ഇയാളാണന്ന് പൊലീസ് പറയുന്നു.

പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പൊലീസുകാരായ മഹേഷ്, നിഖില്‍, എസ്.ഐ കൃഷ്ണലാല്‍ എന്നിവര്‍ ചേര്‍ന്ന് സാഹസികമായാണ് ഷമീമിനെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു. സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് പൊലീസ്. മോഷണം, വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം, ഗുണ്ടാപക തുടങ്ങി കൊലപാതകം വരെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.

Latest Stories

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി