'വർഗീയശക്തികളെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ശുഭ പ്രതീക്ഷ'; പി എം ശ്രീ വിവാദത്തിൽ സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് ഡി രാജ

പി എം ശ്രീ വിവാദത്തിൽ പ്രതികരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. വിഷയം സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് ഡി രാജ പറഞ്ഞു. വർഗീയശക്തികളെ പൊരുതി പരാജയപ്പെടുത്താൻ കഴിയുമെന്ന് ശുഭ പ്രതീക്ഷയുണ്ടെന്നും ഡി രാജ കൂട്ടിച്ചേർത്തു.

എം എ ബേബിയുമായി കുടിക്കാഴ്ച നടത്തിയെന്നും ഡി രാജ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികളാണ്. ചർച്ചയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക. കാര്യങ്ങൾ ചർച്ച ചെയ്യും എന്ന് ഡി രാജ വ്യക്തമാക്കി. സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകി. ധാരണ പത്രം പുനപരിശോധിക്കുന്ന ഉൾപ്പെടെ ചർച്ചചെയ്യുമെന്നും ഡി രാജ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തെ സിപിഐ പൂർണമായും എതിർക്കുന്നു. സംസ്ഥാന ഘടകങ്ങൾ ചർച്ചചെയ്ത് പരിഹാരം കാണും. ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന നിലപാടിൽ മാറ്റമില്ല. ഇക്കാര്യമാണ് എം എ ബേബിയോട് ഉന്നയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്നും ഡി രാജ വ്യക്തമാക്കി. അതേസമയം പ്രശ്നങ്ങളിൽ രണ്ടു പാർട്ടികളുടെയും കേരള നേതാക്കൾ സംസാരിച്ച് തീരുമാനം എടുക്കാൻ ആണ് ധാരണയെന്ന് എം എ ബേബി പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ