സംഘടനയെ മറയാക്കി സ്വര്‍ണക്കടത്ത് ഇനി നടക്കില്ല, ബ്ലാക്‌മെയില്‍ ചെയ്യാന്‍ നോക്കാതെ പറയാനുള്ളത് തുറന്നു പറയണം, മറുപടിയുമായി ഡി.വൈ.എഫ്‌.ഐ

അര്‍ജുന്‍ ആയങ്കിയ്ക്കും , ആകാശ് തില്ലങ്കേരിയ്ക്കും മറുപടിയുമായി ഡിവൈഎഫ്‌ഐ രംഗത്ത്. പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വഴി നേതാവിന്റെ ആളാണെന്ന് വരുത്തി തീര്‍ത്ത് ആ സ്വീകാര്യത നേടി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് ഡിവൈഎഫ്ഐ നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസ് ആരോപിച്ചു.

സിപിഎം ഒരാളേയും കൊല്ലാനായി തീരുമാനിച്ച് ഇവരെ പറഞ്ഞുവിട്ടിട്ടില്ല. ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്നു പറയണമെന്ന് മനു തോമസ് പറഞ്ഞു.

പി ജയരാജനെ മാത്രം പുകഴ്ത്താനും, സിപിഎമ്മിനായി പ്രവര്‍ത്തിക്കുന്ന മറ്റ് നേതാക്കളെ ഇകഴ്ത്താനും ആ പാര്‍ട്ടിയില്‍ ഇരിക്കുന്നവര്‍ക്ക് പറ്റില്ല. അതില്‍ നിന്ന് തന്നെ അവര്‍ ഈ പാര്‍ട്ടി ബോധ്യത്തില്‍ നില്‍ക്കുന്നവരല്ല എന്നത് വ്യക്തമാണ്. ഇരുവരേയും പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതാണ്. ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് അര്‍ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

നേതാക്കളോടൊപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്നും മനു തോമസ് വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരാതി നല്‍കിയതിന് പിന്നാലെ മുന്നറിയിപ്പുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വീണ്ടും വീണ്ടും പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണെന്നുമാണ് അര്‍ജുന്‍ പറഞ്ഞത്.

അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക, അതാര്‍ക്കും ഗുണം ചെയ്യുകയില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്‍ക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു എന്നാണ് അര്‍ജുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി