രണ്ടു ദിവസത്തിനിടെ നാലു തവണത്തെ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.
ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. പവന് 1,09,400 രൂപയായിരുന്നു വില. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി നാലുതവണ വില കൂടി. 2,800 രൂപയാണ് വർധിച്ചത്.