ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ (ജി.പി.എസ്.) പുതിയ ക്യാമ്പസ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ്-3-യില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. സന്ദീപ് കുമാര്‍ ഐ.എ.എസ്. നിര്‍വഹിച്ചു.

ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐ.എ.എസ് ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുന്നു. ഐ.ബി.എസ് ഗ്രൂപ്പ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ് ചെയർമാൻ പി. ജേക്കബ്, ട്രസ്റ്റി ലക്ഷ്മി രാമചന്ദ്രൻ, ഡയറക്ടർ ജോഹാൻ ജേക്കബ് പി. എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നു.

സി.ബി.എസ്.ഇ., കാംബ്രിഡ്ജ്, ഐ.ബി. പാഠ്യപദ്ധതികള്‍ ഒരേ ക്യാമ്പസില്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് പുറമെ അത്യാധുനിക സയന്‍സ്, സ്റ്റെം (STEM) ലാബുകളും കായിക-കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോണ്‍സ്’ പ്രീ-സ്‌കൂള്‍ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കും.

ചടങ്ങില്‍ ഐ.ബി.എസ്. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയര്‍മാന്‍ പി. ജേക്കബ്, കെവിന്‍ സ്‌കിയോച്ച്, ജോഹാന്‍ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സരിത ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

Latest Stories

സിജെപിയുടെ വെബ്സൈറ്റ് വീണ്ടും സജീവമായി; ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പയിനിൽ ഒപ്പിട്ടത് 5 ലക്ഷം ആളുകൾ

നഗരങ്ങളുടെ കേരളത്തിനായി ഭരിക്കുമ്പോൾ മറക്കപ്പെടുന്ന ജനങ്ങളുടെ കേരളം; ഗ്രാമങ്ങളെ ഉപേക്ഷിച്ച മന്ത്രിസഭ

ഹരിപ്പാട് ആർത്തവവേദനയെന്നു പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ 19കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

'മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം'; ഹൈക്കോടതിയുടെ നിർണായക വിധി, ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് അയക്കും

അമ്മ നേതൃത്വം ഗ്രൂപ്പുകളായി മാറി, അൻസിബ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

മുനമ്പം ഭൂമി: ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനെന്ന് വഖഫ് ബോര്‍ഡ്; പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി

ജോലി വാഗ്ദാനം ചെയ്‌ത്‌ ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ലിംഗനീതി, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, ഡിജിറ്റൽ ഉൾക്കൊള്ളൽ എന്നിവ കേന്ദ്രീകരിച്ച കേരളത്തിന്റെ പുതിയ വയോജന നയത്തിന്റെ ആവശ്യകത

നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്