ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധം, ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടി; സിപിഎമ്മിൽ വിമർശനം

ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധമായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് കാണിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് അയ്യപ്പ സംഗമം പ്രധാനകാരണമായി മാറിയെന്ന് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

വിശ്വാസികളെ കൂടെനിർത്താൻ ശ്രമിച്ച ഈ പരിപാടി യഥാർഥത്തിൽ പാർട്ടിക്ക് ദോഷകരമായി മാറിയെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ആരോപണവിധേയനായ എ. പത്മകുമാറിനെതിരേ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയതായി പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ഇതെന്നും പാർട്ടിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായി പെട്ടെന്ന് ഇത്തരമൊരു സംഗമം നടത്തിയത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.

Latest Stories

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല'; സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ വിമർശനം

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

'നിലപാടുകള്‍ക്ക് ശക്തിയില്ല, പാര്‍ട്ടിയെ പരിഹാസ്യമാക്കി'; ബിനോയ് വിശ്വം പോരാ എന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് 40,000 രൂപയും; ജനസംഖ്യ വർധനവിന് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

'മുഖ്യമന്ത്രി ഉപയോഗിക്കുക വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍, യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍'; പുതിയ കാറുകള്‍ വാങ്ങേണ്ടന്ന് തീരുമാനം

ഹോർമുസ് കടക്കാൻ കപ്പലുകൾ പണം കൊടുക്കണം; പുതിയ നീക്കവുമായി ഇറാൻ; ഇറാനെ എതിർത്ത രാജ്യങ്ങൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ല

'സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ സർക്കിൾ സംവിധാനം കൊണ്ടുവരും'; പൊലീസിൽ വൻ അഴിച്ച് പണിക്ക് പുതിയ സർക്കാർ

ഇങ്ങനത്തെ സെലിബ്രേഷൻ ബിസിസിഐ നിരോധിക്കണം, ഇതൊക്കെ മാസ്സ് ആണെന്നാണ് അവന്മാരുടെ വിചാരം: അംബാട്ടി റായുഡു

10 ലക്ഷത്തിന് നീറ്റ് ചോദ്യപേപ്പർ വാങ്ങി ബിജെപി നേതാവ്; എന്നിട്ടും മകന് ലഭിച്ചത് 720ൽ 107 മാർക്ക് മാത്രം