വോട്ടെടുപ്പ് ദിവസം സ്വകാര്യമേഖലയില്‍ ശമ്പളത്തോടെ അവധി നല്‍കണം; കര്‍ശന നിര്‍ദേശവുമായി ലേബര്‍ കമ്മീഷണര്‍

വോട്ടെടുപ്പു ദിവസം സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ലേബര്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി നോക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരള ഷോപ്സ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുമാണ് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ലേബര്‍ കമ്മീഷണര്‍ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചത്.

ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവു പ്രകാരം ലോക്സഭ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 23-ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന ദിവസ വേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നു ലേബര്‍ കമ്മീഷണര്‍ സി.വി. സജന്‍ അറിയിച്ചു.

സമ്മതിദാനം വിനിയോഗിക്കുന്നതിനു വേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം, വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്