തൃക്കുന്നപ്പുഴയില്‍ ഉല്‍സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; മദ്യലഹരിയില്‍ തോക്ക് ചൂണ്ടി അടി, പരുക്കേറ്റവര്‍ ആശുപത്രിയില്‍

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടയടിയും നടന്നതോടെ ആളുകള്‍ പരിഭ്രാന്തരായി. അര്‍ധരാത്രിയോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തമ്മില്‍ത്തല്ലിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പത്തോളംപേര്‍ക്ക് പരുക്കേറ്റു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആയിരുന്നു അക്രമം. പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും.

വിഷ്ണു സജിന്‍ എന്നയാളിന്റെ പക്കല്‍ എയര്‍ ഗണ്ണുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ സജിന്‍ തോക്ക് ചൂണ്ടി. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പിന്നാലെ കൂട്ടത്തല്ലുണ്ടായി. അതിനിടെ വിഷ്ണുവിന്റെ തല ഒരുകൂട്ടര്‍ ചേര്‍ന്ന് പട്ടികകൊണ്ട് അടിച്ചുപൊട്ടിച്ചു. പത്തോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന സംഘമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

ആലപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഹരിപ്പാടുനിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു സംഘം എത്തിയിരുന്നു. ഇവര്‍ സമീപത്തെ കെടിഡിസി ബിയര്‍ പാര്‍ലറില്‍ എത്തി. അവിടെ വെച്ച് വിഷ്ണു അടക്കമുള്ള മറ്റൊരു കൂട്ടരുമായി വാക്കേറ്റമുണ്ടായി എന്നാണ് വിവരം. ആദ്യം ബിയര്‍ പാര്‍ലറിന് മുന്നില്‍വെച്ചും പിന്നീട് ഉത്സവത്തിന്റെ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ നടക്കുന്ന പരിസരത്തുവെച്ചുമാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കുറച്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ രണ്ടുപേര്‍ പൊലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം