ജി20 ഉച്ചകോടി കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളേയും തകര്‍ക്കും: വീ 20 കേരള

ജി 20 ഉച്ചകോടിക്കെതിരെ വീ 20 കേരളയും വിവിധ സാമൂഹിക സംഘടനകളും കൊച്ചി ഗാന്ധി സ്മൃതിയില്‍ സംയുക്തമായി പ്രതിഷേധിച്ചു. കര്‍ഷകരേയും, ദലിത്- ആദിവാസി വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ ലക്ഷ്യമിടുന്ന ജി 20 ഉച്ചകോടി ജനാധിപത്യവിരുദ്ധമാണെന്ന് വീ 20 കേരള അഭിപ്രായപ്പെട്ടു.

ജി20 ഉച്ചകോടി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളേയും തകര്‍ക്കുന്നതാണെന്ന് വീ 20 വ്യക്തമാക്കി. ഡല്‍ഹിയില്‍ ചേരികള്‍ പൊളിക്കുകയും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിലൂടെ 250,000-ലധികം മനുഷ്യര്‍ക്ക് വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടതായി വീ 20 കേരള ആരോപിച്ചു.

അവകാശങ്ങളെ ഹനിക്കുകയും ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ടതെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. സി ആര്‍ നീലകണ്ഠന്‍, ശരത് ചേലൂര്‍, ജോണ്‍ ജോസഫ്, ബാബുരാജ് എംപി, തോമസ് മാത്യു, ബിജോയ് ഡേവിഡ്, എം ഡി തോമസ്, ടിഎം സത്യന്‍, കെവി ബിജു, അഖി നന്ദിയോട്, ബാബു ജോസഫ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത