സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം; മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഇതിനായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം.

10,11,12 ക്ലാസുകള്‍ക്കായാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്. ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കുള്ള വിശദമായ മാര്‍ഗരേഖയും ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വിവരങ്ങളും മാര്‍ഗ രേഖയില്‍ ഉണ്ടാകും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കൂടുതല്‍ ക്ലാസ് സമയം നല്‍കാനുള്ള സാധ്യതയുണ്ട്. എസ്.എസ്.എല്‍.സി പാഠഭാഗങ്ങള്‍ ഫെബ്രുവരി ആദ്യവാരവും പ്ലസ്ടു പാഠഭാഗങ്ങള്‍ ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും.

രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്ര നാള്‍ തുടരണം എന്ന് ഫെബ്രുവരിയില്‍ പരിശോധിക്കും. പ്രാക്ടിക്കല്‍ ക്ലാസുകളിലെ പഠനരീതി സംബന്ധിച്ചും നിര്‍ദ്ദേശം ഉണ്ടാകും.

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ സ്‌കൂളുകളില്‍ ആരംഭിക്കും. ഇതിനോടകം 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് ഒന്നാം ഘട്ട വാകസിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...