ഇന്ധന വില വര്‍ദ്ധന; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയിലേക്ക്

ഇന്ധന വില വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍(ഐ.ഒ.സി) കോര്‍പറേഷന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി കെ.എസ്.ആര്‍.ടി.സി നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഒന്നിച്ച് നീങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇന്ധന വില വര്‍ദ്ധിപ്പിച്ചതോടെ  കെ.എസ്.ആര്‍.ടി.സിക്ക് അധിക ബാധ്യത ഉണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഐ.ഒ.സിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പമ്പുകളിലേക്ക് ഇന്ധനം വാങ്ങുന്നത് നിര്‍ത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്ക് ഒരു ലിറ്റര്‍ ഡീസലിന് നാല് രൂപ നാല്‍പ്പത്തി ഒന്ന് പൈസയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൂട്ടിയത്. സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 93 രൂപ 47 പൈസ ഈടക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇത് 97 രൂപ 88 പൈസയാണ്. ഇതോടെ ഒരു മാസം മൂന്ന് കോടി രൂപയാണ് അധിക ബാധ്യത.

വില വര്‍ദ്ധവന് കെ.എസ്.ആര്‍.ടി.സിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില കുറച്ച് ലഭിക്കുന്ന സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം