'കോഴിക്കോട് 15കാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ, 11 കാരൻ ദൃശ്യങ്ങൾ പകർത്തി'; വിവരം പുറത്ത് വന്നത് കൗൺസിലിങ്ങിനിടെ

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി. നല്ലളം സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.

നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. കുറ്റാരോപിതരായ ഒരാളുടെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വിവരം പുറത്തു പറയുന്നത്. സംഭവത്തിൽ ആരോപണ വിധേയരായ വിദ്യാർഥികളോട് ചൊവ്വാഴ്ച ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

11കാരന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പക്കല്‍ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസില്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ