'സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു': സമരചരിത്രത്തില്‍ നിന്ന് ചിലരെ അടര്‍ത്തി മാറ്റാന്‍ ശ്രമമെന്ന് കേരള നിയമസഭ

പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. പത്ത് ദിവസമാണ് സമ്മേളനം നടക്കുന്നത്. ആദ്യ ദിവസമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനം മാത്രമാണുള്ളത്. മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പാഠമാണ്. അതിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.

സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുകയാണ്. സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. ആഘോഷത്തിന്റെ മാത്രമല്ല ആലോചനയുടെ കൂടി ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പ്രസക്തിയെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഒരേ ലക്ഷ്യത്തിനായി വ്യത്യസ്ത വഴികളിലൂടെ പോരാടിയതാണ് സ്വാതന്ത്ര്യ സമരം. എന്നാല്‍ സമര ചരിത്രത്തില്‍ നിന്ന് ചിലരെ അടര്‍ത്തി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റേയും സ്ഥാനത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ മാപ്പ് അപേക്ഷ നല്‍കിയ ചിലരെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെ ജാഗ്രതയോടെ കാണണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഫാസിസം അപകടകരമായി വളരുകയാണ്. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും നെഞ്ചോട് ചേര്‍ത്തുവയ്‌ക്കേണ്ട കാലം ആണിത്. ഇന്നത്തെ അതി തീവ്ര ദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ അന്തസത്ത തകര്‍ക്കുന്നുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പ്രത്യേക സമ്മേളനം ചേരുന്നത്. ലോകായുക്ത നിയമ ഭേദഗതി, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചേക്കും. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അസാധാരണ സ്ഥിതി കണക്കിലെടുത്ത് സമ്മേളനം നേരത്തെ ആക്കുകയായിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി