ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ്, പദ്ധതി മുതല്‍മുടക്ക് 1531 കോടി!

കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും എന്താണ് ഈ സര്‍ക്കാര്‍ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നല്‍കുന്നതിനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെ-ഫോണ്‍ നെറ്റ്വര്‍ക്ക് നല്‍കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോണ്‍ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും കെ-ഫോണ്‍ പോലെയുള്ള ഒരു വന്‍കിട പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.

2022 ഏപ്രില്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം കെ ഫോണ്‍ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

8551 കി.മീ വരുന്ന ബാക്‌ബോണ്‍ നെറ്റ്വര്‍ക്കില്‍ 5333 കി.മീ പൂര്‍ത്തിയായി.

ആക്‌സസ് നെറ്റ്വര്‍ക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതില്‍ 14133 കി.മീ പൂര്‍ത്തീകരിച്ചു.

30000 എന്റ് ഓഫീസുകളില്‍ 17891 എണ്ണം പൂര്‍ത്തിയായി.

376 പോയിന്റ് ഓഫ് പ്രസന്‍സ് നോഡുകളില്‍ (PoP) 118 എണ്ണം പൂര്‍ത്തീകരിച്ചു.

നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍.
സെക്കന്റില്‍ 10 മുതല്‍ 15 എംബി വരെ വേഗത്തില്‍ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നല്‍കും.

52,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ആവശ്യമായ കെ-ഫോണ്‍ പദ്ധതിയുടെ മുതല്‍മുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ (എന്‍ഒസി) സ്ഥാപിച്ചിരിക്കുന്നത്. കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാമ്പത്തികമായ വേര്‍തിരിവുകള്‍ മറികടന്ന് ഇന്റര്‍നെറ്റ് സേവനം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാന്‍ സാധിക്കും.

വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴില്‍ മേഖലയിലും സര്‍വ്വോപരി നാടിന്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കെ-ഫോണിനു കഴിയുമെന്നത് സുനിശ്ചിതമാണ്. കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളില്‍ തിളങ്ങുന്ന ഒന്നായി കെ ഫോണ്‍ മാറാന്‍ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്റര്‍നെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സര്‍വ്വതല സ്പര്‍ശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുകയെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി