നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ വാദം പൊളിയുന്നു; മൂന്നാം പ്രതിയാക്കി കേസെടുത്ത് കരമന പൊലീസ്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ നിക്ഷേപ തട്ടിപ്പില്‍ കേസെടുത്ത് തിരുവനന്തപുരം കരമന പൊലീസ്.
അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് കേസിലാണ് വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 300 പേര്‍ക്ക് 13 കോടി രൂപ നഷ്ടമായതായാണ് പരാതി. നിക്ഷേപകര്‍ ഇത് സംബന്ധിച്ച് നേരത്തേ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശാന്തിവിള സ്വദേശിയായ നിക്ഷേപകന്‍ മധുസൂദനന്‍ കരമന പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

പത്ത് ലക്ഷം രൂപയാണ് മധുസൂദനന്‍ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നത്. ശിവകുമാര്‍ പറഞ്ഞത് പ്രകാരമാണ് താന്‍ പണം നിക്ഷേപിച്ചതെന്നാണ് മധുസൂദനന്‍ പരാതിയില്‍ പറയുന്നത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്‍ ആണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രന്‍ സുനില്‍കുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ മുന്‍പ് ആക്ഷേപം ഉന്നയിച്ചിരുന്നു.

നേമം, വെള്ളായണി, കിള്ളിപ്പാലം എന്നിവിടങ്ങളില്‍ സൊസൈറ്റിയ്ക്ക് ശാഖകള്‍ ഉണ്ടായിരുന്നു. മൂന്ന് ശാഖകളിലായി പണം നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായതായി പരാതിയുള്ളത്. നേരത്തേ വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ തനിക്ക് രാജേന്ദ്രനുമായി യാതൊരു ബന്ധവുമില്ലെന്നും സൊസൈറ്റിയുടെ ഉദ്ഘാടനം മാത്രമാണ് താന്‍ നടത്തിയതെന്നുമായിരുന്നു അന്ന് വിഎസ് ശിവകുമാര്‍ പ്രതികരിച്ചത്.

Latest Stories

ഒറ്റ സെക്കന്‍ഡില്‍ ട്രെന്‍ഡിങ്, കിയാരയുടെ ആദ്യ ബിക്കിനി ലുക്ക് വൈറല്‍; ഹൃത്വിക്കിന്റെയും എന്‍ടിആറിന്റെയും ആക്ഷന് വിമര്‍ശനം, 'വാര്‍ 2' ടീസര്‍

IPL 2025: സിക്സ് അടി മാത്രം പോരാ, ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ രക്ഷപ്പെടില്ല; യുവതാരങ്ങൾക്ക് ഉപദേശവുമായി ധോണി

സ്മാർട്ട്സിറ്റി റോഡിനെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത, ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി; പദ്ധതി പൊതുമരാമത്ത് വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് വിമർശനം

'രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചു'; അഖില്‍ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുത്; കേസില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈകോടതി; ബിഗ് ബോസ് താരത്തിന് നിര്‍ണായകം

INDIAN CRICKET: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ബിസിസിഐ നല്‍കിയത് എട്ടിന്റെ പണി, രോഹിത് ശര്‍മ്മയുടെ വിരമിക്കലില്‍ സംഭവിച്ചത്

മലയാളക്കര നെഞ്ചേറ്റിയ മോഹന്‍ലാല്‍.. മലയാളികളുടെ ലാലേട്ടന്‍..; ആശംസകളുമായി പ്രമുഖര്‍

IPL 2025: കാണിച്ചത് അബദ്ധമായി പോയി, ബിസിസിഐക്ക് പരാതി നൽകി കെകെആർ; സംഭവം ഇങ്ങനെ

‘മകളെ കൊലപ്പെടുത്തിയത് ഭർത്താവിൻറെ കുടുംബം വിഷമിക്കുന്നത് കാണാൻ’; ആലുവയിലെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ

സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി; അമിത വില ഈടാക്കുന്നവരെ പിടികൂടുമെന്ന് ആരോഗ്യ വകുപ്പ്

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു