വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിരണ്ടോടിയ പോത്തിനുനേരെ വെടിവെച്ചു; കൊണ്ടത് നാട്ടുകാര്‍ക്ക്; പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്

വയനാട്ടില്‍ വിരണ്ടോടിയ പോത്തിനുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈല്‍ ഭാഗത്താണ് സംഭവം ഉണ്ടായത്.

അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് വെടിയേറ്റത്.

വിരണ്ട് ഓടിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാരാണ് വനംവകുപ്പിന്റെ സഹായം തേടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വയക്കുവെടി വെയ്ക്കാന്‍ തോക്ക് ഉപയോഗിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ