വർക്കലയിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി

തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ തിരമാലകളിൽപ്പെട്ടാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നത്. തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി. ഒരു വർഷം മുൻപും ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്നിരുന്നു.

അന്ന് തകർന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനാവശ്യങ്ങൾക്കായാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ഫിറ്റ്നസ് ലഭിച്ചാൽ ടൂറിസം വകുപ്പ് അനുമതി നൽകുമായിരുന്നു. എന്നാൽ വീണ്ടും ബ്രിഡ്ജ് തകർന്ന സാഹചര്യത്തിൽ വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് വരുമെന്ന പ്രതീക്ഷ ഇനിയില്ല.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി