കേരളത്തില്‍ ധനകാര്യ മിസ് മാനേജ്‌മെന്റ്; പാലസ്തീന്‍, ഹമാസ് എന്നൊക്കെ പറഞ്ഞാല്‍ അരി വാങ്ങാനാകില്ലെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ധനകാര്യ മിസ് മാനേജ്‌മെന്റാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈയില്‍ ചില്ലിക്കാശില്ല. എന്നാല്‍ കേന്ദ്രം അനുവദിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നതുമില്ല. ഇതെല്ലാം മറച്ചുവയ്ക്കാനാണ് കോഴിക്കോട് പാലസ്തീന്‍ സമ്മേളനം നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പാലസ്തീന്‍, ഹമാസ് എന്നൊക്കെ പറഞ്ഞാല്‍ പാവങ്ങള്‍ക്ക് അരി വാങ്ങാനാകില്ല. കര്‍ഷകര്‍ക്ക് ലോണ്‍ ലഭിക്കുന്നില്ല. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്. എന്നാല്‍ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാലസ്തീന്‍ സമ്മേളനങ്ങള്‍ എന്തുകൊണ്ടാണ് കോഴിക്കോട് മാത്രം നടത്തുന്നതെന്നും എന്തുകൊണ്ടാണ് മറ്റ് മതസ്ഥരായ പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തതെന്നും ചോദിച്ച ബിജെപി അധ്യക്ഷന്‍ ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നും പറഞ്ഞു.

പിണറായി വിജയന് മുസ്ലീങ്ങളോടുള്ള സ്‌നേഹമല്ല മറിച്ച് വോട്ട് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി നവകേരളയാത്രയ്ക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചാല്‍ ബിജെപി തടയുമെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ പ്രതിപക്ഷത്തിന്റെ തലയില്‍ ആളുതാമസമില്ലെന്നും പരിഹസിച്ചു.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്