ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; നടന്നത് 40ലക്ഷത്തിന്റെ തട്ടിപ്പ്, കുറ്റം സമ്മതിച്ച് പ്രതികൾ

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ തട്ടിയെടുത്തത് 40ലക്ഷം രൂപ. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ദിയാ കൃഷ്ണ‌യുടെ കവടിയാറിലെ സ്ഥാപനത്തിൽനിന്നും ക്യുആർ കോഡ് വഴിയാണ് പ്രതികൾ പണം തട്ടിയത്. പ്രതികളുമായി കടയിൽ തെളിവെടുപ്പ് നടത്തവെയാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്.

കേസിൽ നിലവിൽ രണ്ട് പ്രതികളാണ് കേസിൽ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്കരിച്ചത്.

മുഖത്ത് മാസ്ക് വെച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വോഷണ ഉദ്യാഗസ്ഥർക്ക് മുന്നിൽ പുനരാവിഷ്‌കരിച്ചത്. 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികൾ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്‌ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളിൽ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ