രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ്?; മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്ന നിലപാടിൽ മുഖ്യമന്ത്രി, പുതുമുഖങ്ങളെ പരിഗണിക്കും

പുതിയ മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെ നിലപാടിൽ മുഖ്യമന്ത്രി. ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മന്‍, വിടി ബൽറാം, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയ മന്ത്രിമാരുടെ പേരുകൾ കോൺ​ഗ്രസ് ചർച്ച ചെയ്യുകയാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിർണായകമായ അടുത്ത ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസും യുഡിഎഫും.

മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ളത് മുഖ്യമന്ത്രിയാണ്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മാറ്റം ഉണ്ടാകുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് സാധ്യത പട്ടികയിൽ മുൻതൂക്കം. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് ഇപ്പോഴും യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്.

Latest Stories

'മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണം, ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണം'; കടുംപിടുത്തം തുടര്‍ന്ന് രമേശ് ചെന്നിത്തല

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു; പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

'ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുന്നു, ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല'; ഇന്ധന വില വർദ്ധനവിനെതിരെ പിണറായി വിജയൻ

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി, എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണം’; വിമർശിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി

രമേശ് ചെന്നിത്തലയോട് ഉറപ്പായും സംസാരിക്കും, പിണറായി വിജയനെ കാണാൻ പോകും: വി ഡി സതീശൻ

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങൾ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും