കൊച്ചിയില്‍ ഫെറാരി 488 ജിടിബി അപകടത്തില്‍പ്പെട്ടു; 5 കോടിയുടെ വാഹനം അപകടത്തില്‍പ്പെട്ടത് നിയന്ത്രണം നഷ്ടപ്പെട്ട്

കൊച്ചി കളമശേരിയില്‍ ഫെറാരി സ്‌പോര്‍ട്‌സ് കാര്‍ അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഫെറാരി കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഫെറാരിയുടെ മിഡ് എന്‍ജിന്‍ സ്‌പോര്‍ട്സ് കാറായ 488 ജിടിബിയാണ് അപകടത്തില്‍പ്പെട്ടത്. 2015 മുതല്‍ 2019 വരെയാണ് ഈ കാര്‍ കമ്പനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓണ്‍ റോഡ് വില. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്.

മണിക്കൂറില്‍ 330 കിലോമീറ്ററാണ് കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത. ഫെറാരി 458ന് പകരക്കാരനായാണ് ഈ കാര്‍ കമ്പനി പുറത്തിറക്കിയത്.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?